ഇരിക്കൂര്‍ ഉപജില്ലാ പ്രവൃത്തിപരിചയമേള

ഇരിക്കൂര്‍ ഉപജില്ലാ പ്രവൃത്തിപരിചയമേള 21-10-14 ചൊവ്വാഴ്ച പെരിന്തിലേരി എ യു പി സ്കൂളില്‍ വെച്ച് നടക്കുകയാണ്. മേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിക്കുന്നതിനായി രക്ഷകര്‍ത്താക്കള്‍, സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയവിദ്യാഭ്യാസപ്രവര്‍ത്തകര്‍,പൂര്‍വ്വവിദ്യാര്‍ഥികള്‍,അദ്ധ്യാപകര്‍,
കുടുംബശ്രീ,സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം 12-10-14 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്കൂളില്‍ വെച്ച് ചേരുന്നു. മുഴുവന്‍ ആളുകളും യോഗത്തില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു

സ്കൂള്‍ ഡയറി

സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും 2014-15 വര്‍ഷത്തെ സ്കൂള്‍ ‍ഡയറി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പഠനസംബന്ധമായ കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകര്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് രക്ഷിതാക്കള്‍ നോക്കി ആവശ്യമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കുറിക്കേണ്ടതാണ്.