ഇരിക്കൂര്‍ ഉപജില്ലാ പ്രവൃത്തിപരിചയമേള

ഇരിക്കൂര്‍ ഉപജില്ലാ പ്രവൃത്തിപരിചയമേള 21-10-14 ചൊവ്വാഴ്ച പെരിന്തിലേരി എ യു പി സ്കൂളില്‍ വെച്ച് നടക്കുകയാണ്. മേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിക്കുന്നതിനായി രക്ഷകര്‍ത്താക്കള്‍, സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയവിദ്യാഭ്യാസപ്രവര്‍ത്തകര്‍,പൂര്‍വ്വവിദ്യാര്‍ഥികള്‍,അദ്ധ്യാപകര്‍,
കുടുംബശ്രീ,സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം 12-10-14 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്കൂളില്‍ വെച്ച് ചേരുന്നു. മുഴുവന്‍ ആളുകളും യോഗത്തില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു

സ്കൂള്‍ ഡയറി

സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും 2014-15 വര്‍ഷത്തെ സ്കൂള്‍ ‍ഡയറി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പഠനസംബന്ധമായ കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകര്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് രക്ഷിതാക്കള്‍ നോക്കി ആവശ്യമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കുറിക്കേണ്ടതാണ്.

Wednesday, September 24, 2014

മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍!!!
ഇന്ത്യയുടെ അഭിമാനമായി മംഗള്‍യാന്‍ ഇന്ന് രാവിലെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരിക്കുന്നു. ആദ്യ ശ്രമത്തില്‍തന്നെ ചൊവ്വ പര്യവേക്ഷണത്തില്‍ വിജയിക്കുന്ന ആദ്യ രാജ്യമായിരിക്കുന്നു ഇന്ത്യ